Friday, August 26, 2011

കാഴ്ചകള്‍ ...

കാഴ്ചകള്‍ ....
ഇരുളിലേക്കൂളിയിട്ട വെളിച്ചത്തില്‍,
കണ്‍പീലി കരിയുന്ന കനല്‍ച്ചിന്തായി കാഴ്ചകള്‍.
സലിലം തപിക്കുന്ന മാംസപേടകം, സഹനതന്തു നിര്‍ദ്ദയം പൊട്ടവേ...
ലവണജലഭിത്തി ഭേദിച്ച വെളിച്ചത്തില്‍ അവ്യക്ത്ക്കാഴ്ചകള്‍ ,
ആകാരവൈകൃതങ്ങള്‍, ആശാവിഹീനതകള്‍ .

അകലെ.....

ഉഷ്ണനിലങ്ങളില്‍ നിലാവാഴ്ന്നിറങ്ങുമ്പോള്‍
പുകയുന്ന നിശ്വാസവീചികള്‍ , ആര്‍ദ്രമാമീണങ്ങള്‍ .
സ്ത്രീത്വനിര്‍വചനങ്ങള്‍ .... തിരുത്തിക്കുറിപ്പുകള്‍
ആരോ മറന്ന പഴമ്പാട്ടു ഗീതങ്ങള്‍ .
കിനാപ്പാടം ദൂരെ! കൊയ്തെടുക്കാന്‍ പോയ പൂര്‍വികര്‍ .....
അവര്‍തന്നസ്ത്ഥിമാടങ്ങള്‍ , ചിതറിയ ചോരപ്പൂക്കള്‍ .
പാതിവെന്ത ശരീരം, പിടയുന്ന ജീവന്‍ ....
കുതറിയോടാന്‍ വെമ്പും മനസ്സ്‌.
ശവം ചീഞ്ഞ ഗന്ധം , ഹൃദയഭിത്തിയില്‍ -
സൂചിക്കുത്തുകള്‍ , കിനിയുന്ന ചോര.
മുസലമുഷ്ടികളില്‍ പൊളിഞ്ഞ തലയോട്‌.
മനസ്‌ പണ്ടേ വെന്തുവെണ്ണീറായോര്‍ .
തെരുവില്‍ ജീവിതത്രാസ ഹര്‍ഷാവേശം,
ലോഹസംഗീതധ്വനിയില്‍ മുറുകുന്ന സിരാതന്തു!
തരംഗദൈര്‍ഘ്യ ങ്ങളില്‍ തകര്‍ന്ന നിലവിളി.
നിമ്നോന്നതങ്ങളില്‍ ചെന്നായക്കൂത്തുകള്‍ .
ഇവിടെ... വക്കു പൊട്ടിയ മണ്‍ചെരാതില്‍ വെളിച്ചം മരിക്കവേ
പൊട്ടിത്തെറിച്ച നിസ്സംഗതയില്‍ മറുവാക്കു പിടയുന്നു .

No comments: