പ്രതികാരം ( കവിത )
പുഴ എന്നോടു ചോദിച്ചു- ഞാന്‍ നിണ്റ്റെ മാത്രം പുഴയല്ലേ ..??
അല്ല ..ഞാന്‍ ഗര്‍വോടെ മൊഴിഞ്ഞു .
പുഴ അലറിക്കരഞ്ഞ് കടലിലേക്കലച്ചു പാഞ്ഞു .
നിലാവ് എന്നെക്കാണാന്‍ ജനലിലൂടെത്തി നോക്കി കനത്ത കമ്പളം കൊണ്ട് ഞാന്‍ ലോകം ചുരുക്കി .
അമ്മയുടെ കണ്ണീരെന്നെ തിരികെ വിളിച്ചു .
ഞാന്‍ പിണങ്ങിപ്പറന്നു പോയപ്പോള്‍ കണ്ണീര്‍ വീണുടഞ്ഞു
ഇന്നലെ, മൊബൈല്‍ ഫോണ്‍ കാതിലേക്കടുപ്പിച്ച്
ഞാനവളോട് ചോദിച്ചു - നീ എന്റേതാകുമോ ...... ??
അങ്ങേതലക്കല്‍ പെട്ടെന്നുയറ്‍ന്ന പരിഹാസച്ചിരി എന്നെ ഗളച്ഛേദം ചെയ്യവേ,
പുഴയുടേയും നിലാവിണ്റ്റേയും കണ്ണീരിണ്റ്റേയും പ്രതികാരം
എന്റെ ശവദാഹത്തിനായി തീ കൂട്ടി !!

2 comments:
പ്രതികാരം ഇത്രത്തോളമോ?
അതെ.. അജിത് ചേട്ടാഇന്നു നമുക്കു നേരേ വച്ചു നീട്ടുന്ന നന്‍മകള്‍ നാം നിഷേധിച്ചാല്‍ , നാളെ നാം തീറ്‍ച്ചയായും പശ്ചാത്തപിക്കും. ഇത് എണ്റ്റെ മാത്റം തിയറി ആണു കേട്ടോ.....
Post a Comment