Wednesday, June 12, 2013

സ്നേഹിതന്‍

  
  സ്നേഹിതാ ....

  നിന്നെക്കുറിച്ചുള്ള അഭിപ്രായമെന്തെന്നൊരാള്‍ !
  ഞാന്‍ ഓര്‍ത്തപ്പോള്‍ നീ എനിക്കഭിമുഖമായിരുന്നു.
  "നല്ലയഭിപ്രായം ".... ഞാന്‍ പ്രതിവചിച്ചു .
 
   പക്ഷേ,
 
   ഓര്‍മയിലെപ്പൊഴോ നീ പിന്തിരിയവേ ...
   ഞാനയാളോട് മന്ത്രിച്ചു - " ശ് ശ് ...
   ആളിത്തിരി നീചനത്രേ "
 
   ഇപ്പോള്‍ നീ സ്നേഹിതനും, ഞാന്‍ -
   കപടസ്നേഹിതനുമായി മാറി !!!

2 comments:

ajith said...

എന്തൊരു കാപട്യം

RAHUL R S said...

ചിലറ്‍ മാത്റം....